Books

Grace Jeevan Publication Ministry

ദൈവപിതാവ് മക്കളോട് സംസാരിക്കുന്നു

(പരിശുദ്ധ ത്രിത്വത്തിലെ പിതാവായ ദൈവം പുണ്യചരിതയായ മദർ എവുജേനിയ എലിസബെത്ത എന്ന ഇറ്റാലിയൻ കന്യാസ്ത്രീയ്ക്ക് സംലഭ്യമാക്കിയ വിശ്വപ്രശസ്തമായ തിരുസന്ദേശമാണിത്. കത്തോലിക്കാ തിരുസഭ പത്തുവർഷം ആഴത്തിൽ തിയോളജിക്കൽ പഠനത്തിന് വിധേയമാക്കിയ ശേഷം ഈ സ്പെഷ്യൽ മെസ്സേജിന് ഇംപ്രിമാത്തൂർ സർട്ടിഫിക്കേഷന്‍ നൽകിയിട്ടുണ്ട്)

ശുദ്ധീകരണാത്മാക്കൾ സന്ദേശ ഗ്രന്ഥം വായിക്കൂ അല്ലെങ്കിൽ വിലപിക്കും

(ശുദ്ധീകരണ ആത്മാക്കൾക്കു വേണ്ടി നാം പ്രാർത്ഥിക്കേണ്ടുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കി തരുന്ന, ഫാദർ പോൾ ഒ. സള്ളിവൻ എന്ന അഭിഷിക്തന്റെ ലോകപ്രശസ്ത ഗ്രന്ഥത്തിൻ്റെ മലയാളം പരിഭാഷ)

പരിശുദ്ധ കുർബാന അനുഭവവും കുമ്പസാര സഹായിയും- കാറ്റലീനയുടെ ദർശന സന്ദേശം

(പരിശുദ്ധ കുർബാനയെക്കുറിച്ചും വിശുദ്ധ കുമ്പസാരത്തെക്കുറിച്ചും, കാറ്റലീന എന്ന സ്പിരിച്വൽ മിസ്റ്റിക്കിന് യേശുക്രിസ്തു നൽകിയ ദിവ്യദർശന സന്ദേശം. ഇത് ഗ്രഹിക്കുമ്പോൾ, അനുവാചകർ കുർബാന കാണൽ എന്ന അവസ്ഥയിൽ നിന്നും, ബലി അർപ്പണത്തിന്റെ മനോഭാവത്തിലേക്ക് വളരും. നല്ല കുമ്പസാരത്തിന് ഉപകരിക്കാവുന്ന കുമ്പസാര സഹായിയും ഇതോടൊപ്പം അനുബന്ധമായുണ്ട്)

യേശുനാമം അതിശയനാമം

(യേശുനാമത്തിന്റെ അത്ഭുത ശക്തിയെ കുറിച്ച് വിഖ്യാതനായ ഫാദർ പോൾ ഒ. സള്ളിവൻ എന്ന അഭിഷിക്തൻ രചിച്ച വിശ്വപ്രശസ്ത ഗ്രന്ഥത്തിൻ്റെ മലയാളം പരിഭാഷ)

പരിശുദ്ധ മറിയമകനീശോ

(ഈശോ പ്രബോധിപ്പിക്കുന്ന മരിയ ഭക്തിയും, പരിശുദ്ധ മാതാവ് പ്രബോധിപ്പിക്കുന്ന യേശുഭക്തിയും ഉള്ളടക്കമായുള്ള, മരിയഭക്തിയുടെ മാക്സിമം എന്ന് വിശേഷിപ്പിക്കപ്പെടുന്ന, നൂറ്റാണ്ടോളം പഴക്കമേറിയ ഗ്രന്ഥത്തിൻ്റെ മലയാളം പരിഭാഷ)

അമ്മ മക്കളോട് - മെഡ്ജുഗോറിയിലെ മാതാവിൻ്റെ സന്ദേശങ്ങൾ

(പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, മെഡ്ജുഗോറിയിൽ പ്രത്യക്ഷപ്പെടുന്ന പരിശുദ്ധ മാതാവ് പലപ്പോഴായി നൽകിയിട്ടുള്ള തിരുസന്ദേശങ്ങളുടെ ഈ സമഗ്രമായ സമാഹാരം തയ്യാറാക്കിയത്, മലയാളത്തിലെ വിഖ്യാത ബൈബിൾ പണ്ഡിതൻ കൂടിയായ പുരോഹിത ശ്രേഷ്ഠനാണ്)

സ്വർഗ്ഗവാതിൽ

(ദുഃഖിതരുടെ മുറിവുകളെ തിരുമുറിവുകൾ ആക്കിക്കൊണ്ട് ആശ്വസിപ്പിക്കുകയും, അനുവാചക മനസ്സുകളെ സ്വർഗ്ഗീയ പ്രാർത്ഥനാനുഭവത്തിലേക്ക് ആകർഷിക്കുകയും ചെയ്യുന്ന ഈ ലാളിത്യമേറിയ പുസ്തകം 3 ലഘു ഗ്രന്ഥങ്ങളുടെ സമാഹാരമാണ്. "സഹനം ലാഭകരം", "സ്വർഗീയ സോപാനം" & "ഹൃദയം കൊണ്ടുള്ള പ്രാർത്ഥന" എന്നിവയാണ് ആ ലഘു ഗ്രന്ഥങ്ങൾ. പ്രസ്തുത 3 പുസ്തകങ്ങളും വെവ്വേറെയും ഇവിടെ ലഭ്യമാണ്)

കൊച്ചുസുകൃതിനി

(പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ട ഫാത്തിമയിലെ കൊച്ചു സുകൃതിനിയായ വിശുദ്ധ ജെസീന്തയെ കുറിച്ചും, സഹദർശകയായ സിസ്റ്റർ ലൂസിയുടെ ഡയറിക്കുറിപ്പുകൾ ഉൾക്കൊള്ളുന്ന 2 ലഘു ഗ്രന്ഥങ്ങൾ)

പുണ്യശ്ലോകബാലൻ

(പുണ്യശ്ലോക ബാലനായ വിശുദ്ധ ഫ്രാൻസിസ്കോയെ കുറിച്ചും, സഹദർശകയായ സിസ്റ്റർ ലൂസിയുടെ ഡയറിക്കുറിപ്പുകൾ ഉൾക്കൊള്ളുന്ന 2 ലഘു ഗ്രന്ഥങ്ങൾ)

ജീവിത വിശുദ്ധിയും ലൈംഗികതയും

(വിശുദ്ധ എവുപ്രാസ്യമ്മയെ പോലും ചികിത്സിച്ചിട്ടുള്ള ഒല്ലൂരിലെ സീനിയർ ജെ. കാട്ടൂക്കാരൻ ഡോക്ടറുടെ ജീവിതാനുഭവങ്ങളുടെ പ്രകാശം പരത്തുന്ന വൈദ്യശാസ്ത്ര ഗ്രന്ഥം. ഗ്രേസ് ജീവൻ ട്രസ്റ്റിലെ സീനിയർ മെമ്പർ കൂടി ആയിരുന്ന ഇദ്ദേഹം 98 വയസ്സിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് അന്തരിച്ചു.)

പീഡാനുഭവ വാർഷിക പ്രാർത്ഥന

(സ്വീഡനിലെ വിശുദ്ധ ബ്രിജീത്ത പുണ്യവതിക്ക് ഈശോനാഥൻ വെളിപ്പെടുത്തിയ 15 പ്രാർത്ഥനകളുടെ സമാഹാരമായ പിയത്ത എന്ന ലോകപ്രശസ്തമായ ലഘുഗ്രന്ഥത്തിന്റെ മലയാള പരിഭാഷ. വിശ്വാസികൾ ഇത് ഒരു വർഷമെങ്കിലും മുടങ്ങാതെ പ്രാർത്ഥിക്കുമ്പോൾ, തിരുസഭയുടെ 23 വാഗ്ദാനങ്ങളുമുണ്ട്)

കൃപാജീവൻ കുമ്പസാര സഹായി

(ദൈവപ്രമാണങ്ങൾ അടിസ്ഥാനമാക്കി വിശ്വാസികൾക്ക് നന്നായി ആത്മശോധന ചെയ്ത് കുമ്പസാരിക്കാൻ ഒരുക്കുന്ന ലഘു ഗ്രന്ഥം.)

തിരുശേഷിപ്പ് മൊഴികൾ

(വിശുദ്ധ ചാവറ കുര്യാക്കോസ്, വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധ ഏവുപ്രാസ്യമ്മ എന്നിവരുടെ ജീവിത മൊഴികളുടെ സമാഹാരമായ ലഘു പുസ്തകം)

ദണ്ഡവിമോചനങ്ങൾ

(തിരുസഭാത്മകമായ ദണ്ഡവിമോചനങ്ങളുടെ ലിസ്റ്റും, ശുദ്ധീകരണ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാവുന്ന 9 ദിവസത്തെ നൊവേനയും ഉൾക്കൊള്ളുന്ന ചെറിയ ബുക്ക് )

God the Father speaks to His Children

(This is a world-famous message given by God the Father of the Holy Trinity to a Charismatic Italian Nun Mother Eugenia Elisabetta. The Catholic Church has given the Imprimatur certification to this special message, after 10 years of in-depth theological study)

Read me or Rue it, Message Book on Purgatory Souls

(Its a world-famous book by the anointed Priest Fr. Paul O. Sullivan, which explains the importance of praying for the souls in purgatory)

Greatness of Holy Mass & Confession

(The divine vision message given by Jesus Christ to the spiritual mystic Catalina about the Holy Eucharist and Holy Confession. Faithful readers will grow from a state of watching the Eucharist, to an attitude of offering the sacrifice. A confession guide is also included to help for good confessions)

Gate to Heaven

(This is a compilation of 3 short books named 'There is Profit in Suffering', 'Prayer with the Heart' & 'Ladder to Heaven'. This simple book comforts the wounds of the afflicted by turning them into holy wounds and attracts the minds of the readers to the experience of heavenly prayer)

The prayers on passion of Jesus Christ

(A world-famous short book called the Piata, which is a collection of 15 prayers revealed by the Lord Jesus to Saint Bridget of Sweden. When believers pray this without fail for at least 1 year, there are 23 promises of the Holy Church)

Confession Guide

(A short book that prepares the believers to thoroughly examine themselves and confess based on the commandments of God)